Monday, May 20, 2024
spot_img

ദേഹാസ്വാസ്ഥ്യം: സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി: കോൺഗ്രസ് ഇടക്കാല പ്രസിഡൻറ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപെട്ടതിനെത്തുടർന്നാണ് രാത്രി ഏഴു മണിയോടെ സോണിയയെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ എത്തിച്ചത്. മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഒപ്പമുണ്ട്.

സോണിയയെ വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കുമെന്ന് അവരോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച പാർലമെൻറിൽ നടന്ന ബജറ്റ് പ്രസംഗത്തിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല. എന്നാൽ പതിവ് പരിശോധനകൾക്കായാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Latest Articles