Saturday, May 18, 2024
spot_img

കേന്ദ്ര ബജറ്റിലെ പ്രവാസികളുടെ തെറ്റിധാരണ നീക്കി ഒമാനിലെ ഇന്ത്യൻ എംബസി

മസ്‌കറ്റ്: ഒമാനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ഇന്ത്യക്കാർ ഒരു ഇന്ത്യൻ കമ്പനിയുടെ വിദേശ ഓഫീസിൽ ജോലി ചെയ്യുന്നില്ലെങ്കിൽ ഇന്ത്യൻ സർക്കാരിന് ആദായനികുതി നൽകേണ്ടതില്ല. കേന്ദ്ര ബജറ്റിന് പിന്നാലെ ഇക്കാര്യത്തെപ്പറ്റി പ്രവാസികൾക്കുണ്ടായ തെറ്റിധാരണ നീക്കാൻ ഒമാനിലെ ഇന്ത്യൻ എംബസി ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

https://twitter.com/Indemb_Muscat/status/1223936075837714434

ഒരു ഇന്ത്യൻ പൗരൻ മറ്റേതെങ്കിലും രാജ്യത്ത് നികുതി അടക്കാൻ ബാധ്യസ്ഥനല്ലെങ്കിൽ അയാളെ ഇന്ത്യയിൽ താമസിക്കുന്നതായി കണക്കാക്കുമെന്നാണ് 2020 ലെ ധനകാര്യ ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് നികുതി വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടിയാണ്. ചില ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ താഴ്ന്ന നികുതിയുള്ള രാജ്യങ്ങളിലോ നികുതി ഇല്ലാത്ത രാജ്യങ്ങളിലോ താമസിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസിപുറത്തിറക്കിയ പത്രക്കുറിപ്പിൽ പററയുന്നു.

വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആര്‍ക്കും നികുതി നല്‍കേണ്ടി വരില്ല. വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയില്‍ നികുതിയീടാക്കില്ല. പ്രവാസിക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ എന്തെങ്കിലും വരുമാനം ലഭിച്ചാല്‍ അതിനും നികുതി നല്‍കണമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

Related Articles

Latest Articles