Sunday, May 19, 2024
spot_img

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ

ദില്ലി : മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് മെഡിക്കൽ പരിശോധനകൾക്കായാണ് സോണിയയെ പ്രവേശിപ്പിച്ചത്. അതേസമയം, ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ദില്ലിയിലെ സർ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച മുതൽ സോണിയയുടെ ആരോഗ്യനില മോശമായി തുടരുകയാണ് . രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയുടെ സമീപമെത്തി . ഉത്തർപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഇരുവരും സോണിയയുടെ അരികിലെത്തിയത്. രാഹുൽ ഇന്ന് രാവിലെ ജോഡോ യാത്ര ആരംഭിച്ചെങ്കിലും പ്രിയങ്ക ഗാന്ധി യാത്രയ്‌ക്കൊപ്പമില്ല

Related Articles

Latest Articles