Saturday, January 3, 2026

വിയറ്റ്നാം ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് കിരീടം

ഹാനോയ്- വിയറ്റ്നാം ഓപ്പൺ ബി.ഡബ്ല്യു.എഫ് ടൂർ സൂപ്പർ 100 ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിന്‍റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് കിരീടം. ചൈനയുടെ ലോക 68-ാം നമ്പര്‍ താരം സുൻ ഫീ സിയാങിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ലോക മുപ്പത്തിയെട്ടാം നന്പര്‍ താരമായ സൗരഭ് വര്‍മ്മ കിരീടം ഉയര്‍ത്തിയത്.

സ്കോര്‍- 21-12 17-21 21-14. 2019ല്‍ സൗരഭ് വര്‍മ്മ നേടുന്ന രണ്ടാം കിരീടമാണിത്. ഈ വര്‍ഷം ഹൈദരാബാദ് ഓപ്പണില്‍ ഈ 26കാരന്‍ കിരീടം ചൂടിയിരുന്നു.2018ല്‍ ഡച്ച് ഓപ്പണ്‍,റഷ്യന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സൗരഭ് വര്‍മ്മ നേടിയിട്ടുണ്ട്. 2016ല്‍ ചൈനീസ് തായ്പേയി മാസ്റ്റേഴ്സ് കിരീടവും സൗരഭിനായിരുന്നു. പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് വര്‍ഷങ്ങളായി ഈ മധ്യപ്രദേശുകാരന്‍റെ

Related Articles

Latest Articles