Thursday, January 8, 2026

ദാദക്ക് ഇന്ന് 49-ാം പിറന്നാൾ; ഓഫ് സൈഡിന്റെ ദൈവത്തിന് ആശംസകളുമായി ക്രിക്കറ്റ് ലോകം

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സി ഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ന് 49ആം പിറന്നാള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങില്‍ നിന്ന് അദ്ദേഹത്തിന് ആശംസകളെത്തുന്നുണ്ട്. വിരേന്ദർ സെവാഗ്, സച്ചിൻ, ഹർഭജൻ സിങ്, ഋഷഭ് പന്ത്, സുരേഷ് റെയ്‌ന തുടങ്ങിയവരെല്ലാം ഗാംഗുലിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

ഐസിസിയും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകൾ നേർന്നിട്ടുണ്ട്. ദാദ എന്നും ബംഗാൾ രാജാവ്, ബംഗാൾ കടുവ, ഓഫ് സൈഡിന്റെ ദൈവം എന്നൊക്കെയാണ് ആരാധകർ ഗാംഗുലിയെ വിളിച്ചിരുന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്ന ഗാംഗുലി ഫിയര്‍ലെസ് ക്രിക്കറ്റ് എന്താണെന്നു ടീമിനു കാണിച്ചുതന്ന നായകന്‍ കൂടിയാണ്. 1996 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയാണ് ഗാംഗുലി ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്.

ഒത്തുകളി വിവാദത്തിലകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിസന്ധിയില്‍ നില്‍ക്കവെ നായകസ്ഥാനമേറ്റെടുത്ത ഗാംഗുലി പിന്നീട് പുതിയൊരു ടീമിനെ വാർത്തെടുക്കുകയായിരിന്നു. ലോർഡ്‌സിൽ ഷർട്ട് ഊരി വീശി ജയം ആഘോഷിച്ചതുൾപ്പെടെ ആരാധകർ ഇന്നും ഓർക്കുന്ന നിരവധി ക്രിക്കറ്റ് ഓർമ്മകൾ സമ്മാനിച്ച താരം കൂടിയാണ് ഗാംഗുലി.

ഏകദിനത്തില്‍ തുടര്‍ച്ചയായി നാലു തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള ഏക താരമാണ് ഗാംഗുലി. യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, ആശിഷ് നെഹ്റ, മുഹമ്മദ് കൈഫ് എന്നിവര്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ അരങ്ങേറ്റം കുറിച്ചവരാണ്. ബിസിസിഐ പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യയിലെ രണ്ടാമത്തെ മാത്രം ക്രിക്കറ്റർ കൂടിയാണ് ഗാംഗുലി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles