Sunday, May 19, 2024
spot_img

കോവിഡിന്റെ പിടിയിലമർന്ന് ദക്ഷിണാഫ്രിക്ക; മൂന്നാം തരംഗത്തിലേക്ക് രാജ്യം പ്രവേശിച്ചുവെന്ന് എൻ.ഐ.സി.ഡി

കേപ് ടൗൺ: കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിലേക്ക് പ്രവേശിച്ച് ദക്ഷിണാഫ്രിക്ക. രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് 15.7% ൽ എത്തിയിരിക്കുകയാണ്. കോവിഡിന്റെ മൂന്നാം തരംഗത്തിലേക്ക് രാജ്യം പ്രവേശിച്ചതായി ദക്ഷിണാഫ്രിക്കയുടെ എൻ.ഐ.സി.ഡി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ്) ആണ് അറിയിച്ചത്. കഴിഞ്ഞ ഒരു ആഴ്ച്ച രാജ്യത്തുണ്ടായ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ കുതിപ്പ് കൂടി കണക്കിലെടുത്ത് മന്ത്രിമാരുടെ ഉപദേശക സമിതിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അതേസമയം പുതിയ തരംഗത്തിന്റെ 7 ദിവസത്തെ ശരാശരി പരിധി മുൻ തരംഗത്തിന്റെ ഏറ്റവും ഉയർന്ന നിരക്കിന്റെ 30 ശതമാനമാണെന്ന് ഉപദേശക സമിതി വിലയിരുത്തി. ഇങ്ങനെ നോക്കുമ്പോൾ രാജ്യത്തെ ഒൻപത് പ്രവിശ്യകളിൽ ഏറ്റവും കൂടുതൽ കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുട്ടെങ് പ്രവിശ്യയിലാണ്.
എൻ‌ഐ‌സി‌ഡിയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ‌ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‌ 844 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 127 ൽ അധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തു നിന്നും പുറത്തുവരുന്ന കണക്കുകളനുസരിച്ച് ജൂൺ 10 വരെ ദക്ഷിണാഫ്രിക്കയിൽ 9,149 പുതിയ കേസുകളും 1,722,086 കേസുകളും 57,410 മരണങ്ങളുമാണ് ഇതുവരെ ഉണ്ടായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles