Sunday, October 4, 2026

ദക്ഷിണാഫ്രിക്ക മുന്‍ പ്രസിഡന്റ് കുടുങ്ങി: ജേക്കബ്ബ് സുമയ്ക്ക് 15 മാസം തടവ്ശിക്ഷ

ജോഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ്ബ്‌സുമയെ ജയിലിലടച്ചു. കോടതിയലക്ഷ്യത്തിന് ദക്ഷിണാഫ്രിക്കയിലെ സുപ്രീംകോടതി അദ്ദേഹത്തിന് 15 മാസത്തെ തടവ്ശിക്ഷ വിധിച്ചിരുന്നു. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ജേക്കബ്‌സുമ കേസുകളുടെ വിചാരണക്കായി കോടതിയിലെത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് തടവ്ശിക്ഷ ലഭിച്ചത്.

ഒമ്പത് വര്‍ഷം നീണ്ട ഭരണത്തിനിടയില്‍ ജേക്കബ്ബ്‌സുമ അഴിമതി, തട്ടിപ്പ്, പണമിടപാട് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. നെല്‍സന്‍ മണ്ഡേലയുടെ അടുത്ത അനുയായിയായി പൊതുരംഗത്ത് എത്തിയ അദ്ദേഹം മണ്ഡേല പ്രസിഡന്റ് ആയിരുന്നപ്പോള്‍ വൈസ്പ്രസിഡന്റ് ആയിരുന്നു. ഇക്കാലയളവിലും ജേക്കബ്ബ് സുമ അഴിമതിയിലൂടെ കോടികളാണ് സമ്പാദിച്ചത്. വഴിവിട്ട സ്വകാര്യ ജീവിതവും ഇദ്ദേഹത്തെ ഏറെ കുപ്രസിദ്ധനാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles