ദില്ലി: കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടി രൂപയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 736 ജില്ലകളില്‍ പീഡിയാട്രിക്സ് വിഭാഗങ്ങള്‍ സ്ഥാപിക്കാനും 20,000 പുതിയ ഐസിയു കിടക്കകള്‍ സ്ഥാപിക്കാനും മരുന്നുകളുടെ സ്റ്റോക്ക് സ്വന്തമാക്കാനും പുതിയ പാക്കേജ് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡ് ആശുപത്രികളും രാജ്യത്തുടനീളം ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനായി 15,000 കോടി രൂപയുടെ കോവിഡ് പാക്കേജ് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ പാക്കേജ് അനുസരിച്ച് 15000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 8123 കോടി സംസ്ഥാന സര്‍ക്കാറുകള്‍ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് പണം പ്രധാനമായും ചെലവഴിക്കുക.
നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നല്‍കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

