ചെന്നൈ: പ്രശസ്ത ഗായകന് എസ്. പി. ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ച് മുതല്‍ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പിന്നീട് സെപ്തംബര്‍ ഏഴിന് കോവിഡ് ഭേദമായിരുന്നു. ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ വഷളാകുകയായിരുന്നു.
ഏറ്റവുമധികം പാട്ടുകള്‍ പാടിയതിന്റെ ഗിന്നസ് റെക്കോര്‍ഡിന്റെ ഉടമ കൂടിയായിരുന്നു എസ്പിബി. 16 ഭാഷകളിലായി നാല്പതിനായിരത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടി. പ്രധാനമായി പാടിയത് തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലായിരുന്നു.

