ദില്ലി: ഷഹീന്ബാഗില് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര് കാശ്മീരിലെ ഭീകരരെ പിന്തുണയ്ക്കുന്നവരാണെന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഡല്ഹി തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നിങ്ങുമ്പോള് ഹീന്ബാഗ് സമരത്തെ കേന്ദ്രീകരിച്ചുള്ള പ്രചാരണം യോഗി ആദിത്യനാഥിനെ ഇറക്കി ഊര്ജ്ജിതമാക്കുകയാണ് ബിജെപി. ഇന്നലെ പങ്കെടുത്ത എല്ലാ പ്രചാരണ റാലികളിലും യോഗി ആദിത്യനാഥ് ഷഹീന്ബാഗ് വിഷയം ഉയര്ത്തി.
ഷഹീന്ബാഗില് സമരം നടത്തുന്നവര് പാകിസ്ഥാന്റെ ഭാഷയില് സംസാരിക്കുന്ന ഇന്ത്യയുടെ ശത്രുക്കളാണെന്നായിരുന്നു ഒരു റാലിയില് യോഗിയുടെ പ്രതികരണം. ഡല്ഹി മുഖ്യമന്ത്രി കെജ്രിവാള് സമരക്കാര്ക്ക് ബിരിയാണി നല്കുന്നുവെന്നും യോഗി ആരോപിച്ചു.
ഡല്ഹിയില് വരും ദിവസങ്ങളില് ഷഹീന്ബാഗിലും ജാമിയയിലും ഉള്പ്പെടേ പത്തിലധികം റാലികളില് യോഗി പ്രസംഗിക്കും. ഷഹീന്ബാഗിനെ മുഖ്യപ്രചാരണ വിഷയമാക്കി ആം ആദ്മി പാര്ട്ടിയുടെ വികസന പ്രചാരണത്തെ മറികടക്കാനുള്ള തന്ത്രമാണ് ബിജെപിക്കുള്ളത്. യോഗിയുടെ റാലികള് ഇതിന് കൂടുതല് ശക്തിപകരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുതല് വിവിധ റാലികളില് സംസാരിക്കും.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…