Sunday, May 5, 2024
spot_img

ഷഹീന്‍ബാഗിലെ സമരക്കാര്‍ കാശ്മീര്‍ ഭീകരരെ പിന്തുണയ്ക്കുന്നവര്‍; യോഗി ആദിത്യനാഥ്

ദില്ലി: ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കാശ്മീരിലെ ഭീകരരെ പിന്തുണയ്ക്കുന്നവരാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നിങ്ങുമ്പോള്‍ ഹീന്‍ബാഗ് സമരത്തെ കേന്ദ്രീകരിച്ചുള്ള പ്രചാരണം യോഗി ആദിത്യനാഥിനെ ഇറക്കി ഊര്‍ജ്ജിതമാക്കുകയാണ് ബിജെപി. ഇന്നലെ പങ്കെടുത്ത എല്ലാ പ്രചാരണ റാലികളിലും യോഗി ആദിത്യനാഥ് ഷഹീന്‍ബാഗ് വിഷയം ഉയര്‍ത്തി.

ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവര്‍ പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്ന ഇന്ത്യയുടെ ശത്രുക്കളാണെന്നായിരുന്നു ഒരു റാലിയില്‍ യോഗിയുടെ പ്രതികരണം. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ സമരക്കാര്‍ക്ക് ബിരിയാണി നല്‍കുന്നുവെന്നും യോഗി ആരോപിച്ചു.

ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ ഷഹീന്‍ബാഗിലും ജാമിയയിലും ഉള്‍പ്പെടേ പത്തിലധികം റാലികളില്‍ യോഗി പ്രസംഗിക്കും. ഷഹീന്‍ബാഗിനെ മുഖ്യപ്രചാരണ വിഷയമാക്കി ആം ആദ്മി പാര്‍ട്ടിയുടെ വികസന പ്രചാരണത്തെ മറികടക്കാനുള്ള തന്ത്രമാണ് ബിജെപിക്കുള്ളത്. യോഗിയുടെ റാലികള്‍ ഇതിന് കൂടുതല്‍ ശക്തിപകരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുതല്‍ വിവിധ റാലികളില്‍ സംസാരിക്കും.

Related Articles

Latest Articles