Tuesday, December 23, 2025

സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും; മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ; അടുത്ത സ്പീക്കറായി എ എന്‍ ഷംസീർ

തിരുവനന്തപുരം: സ്പീക്കർ എം ബി രാജേഷ് രാജി ഇന്ന് സമർപ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സർക്കാർ പരിഗണനയിലുണ്ട്. സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചുമതലകൾ നിർവഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഇന്നലെ രാജിവച്ചിരുന്നു. സ്പീക്കറായി എ എന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും.

Related Articles

Latest Articles