തിരുവനന്തപുരം: നിയമസഭയ്ക്ക് മുന്നില്‍ സമാന്തര സഭയുമായി പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് എതിരായ ഡോളർ കടത്ത് കേസിൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്‌പീക്കർ തള്ളിയതോടെയാണ്, വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയ്ക്ക് മുന്നില്‍ സമാന്തര നിയമസഭ നടത്തി അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കോടതിയുടെ പരിഗണനയുള്ള വിഷയം ചർച്ച ചെയ്യൽ ആവില്ലെന്നായിരുന്നു സ്‌പീക്കർ എം.ബി രാജേഷ് അറിയിച്ചത്. എന്നാൽ ഈ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിക്കുകയായിരുന്നു.
സമാന വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹത്തിൻ്റെ നിരപരാധിത്വം സഭയിൽ പറയാനുള്ള അവസരം നൽകാമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പൂർണമായും കോടതിയുടെ പരിധിയിൽ നിൽക്കുന്ന കാര്യത്തിൽ ചർച്ച നടത്താൻ പാടില്ലെന്നായിരുന്നു വ്യവസായ മന്ത്രി പി.രാജീവിന്റെ വാദം. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ,സരിത്ത് എന്നിവർക്ക് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിലാണ് ഡോളർ കടത്തിൽ മുഖ്യമന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതാണ് ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

