കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്‌നയുടെ ആരോപണത്തിനെതിരായ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. എം വി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് താന്‍ വന്നതെന്ന് വിജേഷ് പിള്ള പറഞ്ഞതായും സ്വപ്‌ന പറഞ്ഞിരുന്നു.
അതിനിടെ, സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സ്വപ്നയുടെ ആരോപണം വ്യാജമാണെന്നും പരാമര്‍ശം അപകീര്‍ത്തി സൃഷ്ടിച്ചുവെന്നും കാണിച്ചായിരുന്നു വക്കീല്‍ നോട്ടീസ്. തനിക്കെതിരായ ആരോപണം പിന്‍വലിച്ച് സ്വപ്ന മാദ്ധ്യമങ്ങൾക്ക് മുന്നില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പുപറയില്ല എന്നതായിരുന്നു സ്വപ്‌ന സുരേഷിന്റെ മറുപടി.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…