Monday, December 22, 2025

അമിത വേഗത ജീവനെടുത്തു! നിയന്ത്രണം വിട്ട് സ്‌കൂട്ടർ റോഡിലേക്ക് മറിഞ്ഞു;പിക്കപ്പ് വാൻ കയറി 19 കാരന് ദാരുണാന്ത്യം;സഹയാത്രികന് ഗുരുതര പരിക്ക്

പത്തനംതിട്ട:സ്കൂട്ടറിന്റെ നിയന്ത്രംവിട്ട് റോഡിലേക്ക് വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു. മുടിയൂർക്കോണം സ്വദേശി ആകാശാണ് (19) അപകടത്തിൽ മരിച്ചത്.പന്തളം – മാവേലിക്കര റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സഹയാത്രികനായ അഭിജിത്തിനെ ഗുരുതരമായ പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ സ്‌കൂട്ടർ മറിഞ്ഞ് ഇവർ റോഡിന്റെ വലതുവശത്തേക്ക് വീഴുകയായിരുന്നു. എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ ഇവരെ ഇടിക്കുകയുമായിരുന്നു. ആകാശ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സാരമായി പരിക്കേറ്റ അഭിജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

Related Articles

Latest Articles