Thursday, January 8, 2026

ദില്ലി വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് മുമ്പ് തൂണിലിടിച്ച് വിമാനത്തിന്റെ ചിറകു തകർന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

ദില്ലി: ടേക്ക് ഓഫിന് മുമ്പ് ദില്ലി വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ തൂണ്‍ പൂര്‍ണമായും തകര്‍ന്നുവീഴുകയും വിമാനത്തിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദില്ലി വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് മാറ്റുമ്പോഴാണ് അപകടമുണ്ടായത്.

ദില്ലിയില്‍ നിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനത്തിന്റെ ഇടതു ചിറകാണ് തൂണില്‍ ഇടിച്ചത്. അതേസമയം അപകടം സംഭവിച്ചതോടെ ബദല്‍ വിമാനം ഉടന്‍ തന്നെ അധികൃതര്‍ സജ്ജമാക്കി. സ്പൈസ് ജെറ്റ് വിമാനം എസ്ജി 160 ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി

Related Articles

Latest Articles