Monday, December 22, 2025

വിളർച്ച കുറയ്ക്കാനും ക്ഷീണം മാറ്റാനും ചീര; അറിയാം ഈ പോഷകങ്ങളുടെ കലവറയെ

മലയാളികളുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഇലക്കറിയാണ് ചീര. ധാരാളം പോഷകങ്ങൾ ഉള്ള ഒന്നാണ് ചീര. പ്രതിരോധശേഷി നിലനിർത്താനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം നല്ലതാണ്. അതുപോലെതന്നെ മുടി കൊഴിച്ചിൽ തടയാനും ചീര സഹായിക്കും. ചീരയിൽ നിന്ന് വിറ്റാമിൻ എ, സി, അയൺ എന്നിവ ലഭിക്കുന്നതുകൊണ്ടാണ് ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഇത് നല്ലതാണെന്ന് പറയുന്നത്. വിറ്റാമിൻ സി കൊളാജൻ ഉത്പാദനം കൂട്ടും. ഇത് തലമുടിയുടെ വളർച്ചയെയും സഹായിക്കും. ചീരയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ മുടി കൊഴിച്ചിലിനെയും തടയും.

വിറ്റാമിൻ ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ചുവന്ന ചീരയിലുണ്ട്. അയൺ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും ചുവന്ന ചീര സഹായിക്കും. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ചീര നല്ലതാണ്. ചീരയിലെ ഫൈബർ സാന്നിധ്യമാണ് ദഹനത്തിന് ഗുണം ചെയ്യുന്നത്. ശരീരഭാരം കുറയ്ക്കാനും ചീര ഡയറ്റിൽ ചേർക്കുന്നത് സഹായിക്കും.
പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ചുവന്ന ചീര കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ ചുവന്ന ചീരയ്ക്കു സാധിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താനും മലബന്ധം അകറ്റാനും സഹായിക്കും.

Related Articles

Latest Articles