spirit; Two persons arrested in Alappuzha with sword and weapons
ചേർത്തല:ആലപ്പുഴയില് കോടയും വാറ്റുപകരങ്ങളുമായി രണ്ടുപേർ പിടിയിലായി.ഇരുവരും ചേർന്ന് സുഹൃത്തിന്റെ ആൾ താമസമില്ലാത്ത ഷെഡ്ഡിൽ ചാരായം വാറ്റുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.
നഗരസഭ ആറാം വാർഡിൽ വാടാത്തല വീട്ടിൽ വിശാഖ് (34), നഗരസഭ വാർഡ് നാലാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ ഷാൻജോ (24) എന്നിവരാണ് പിടിയിലായത്.
ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. ജെ റോയിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്നും 70 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസറന്മാരായ എ. സാബു, സി. എൻ. ജയൻ, ബെന്നി വർഗീസ്, എം. കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫീസറന്മാരായ കെ. വി. സുരേഷ് എന്നിവരും അന്വഷണ സംഘത്തിൽ പങ്കെടുത്തു.
അതേസമയം കോഴിക്കോട് ജില്ലയിലും കഴിഞ്ഞ ദിവസം വ്യാജവാറ്റ് പിടികൂടിയിരുന്നു . താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ചമൽ കേളൻ മൂല മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ കന്നാസുകളിൽ സൂക്ഷിച്ചുവെച്ച 110 ലിറ്റർ ചാരായവും 3 ബാരലുകളിലായി സൂക്ഷിച്ചുവെച്ച 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി നശിപ്പിച്ചു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…