Friday, May 3, 2024
spot_img

പെണ്‍കുട്ടികളുടെ വിവാഹപ്രായം: കേന്ദ്രനീക്കത്തെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് പി ചിദംബരം

ദില്ലി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. 2023ല്‍ നിയമം നടപ്പാക്കിയാല്‍ മതിയെന്നും ആദ്യം ഇതേക്കുറിച്ച്‌ ബോധവത്കരണം നടത്തണമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

മാത്രമല്ല ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവാഹപ്രായം 21 ആയിരിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, നിയമം 2023ലോ അതിന് ശേഷമോ പ്രാബല്യത്തില്‍ വന്നാല്‍ മതി. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ 21 വയസ്സ് തികഞ്ഞതിന് ശേഷം മാത്രം വിവാഹം കഴിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള ബോധവത്കരണം 2022ല്‍ നടത്തണം -അദ്ദേഹം ട്വീറ്റുകളില്‍ വ്യക്തമാക്കി.

അതേസമയം വിവാഹ പ്രായം ഉയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടയിലാണ് പി. ചിദംബരത്തിന്റെ അഭിപ്രായം വന്നിരിക്കുന്നത്.

Related Articles

Latest Articles