Monday, May 20, 2024
spot_img

വ്യാജവാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍

പൗരത്വഭേദഗതി നിയമം നിലവില്‍ വന്നതോടെ ബ്ലംഗ്ലാദേശില്‍ നിന്നും അസമിലേക്ക് പ്രവേശിക്കാനാവില്ലെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. മതപരമായ പീഡനങ്ങളാല്‍ അയല്‍രാജ്യത്ത് നിന്ന് എത്തിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും തദ്ദേശീയര്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അസമില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമാണ്. സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും ചിലര്‍ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അത്തരക്കാരാണ് രാജ്യത്തിന്റെ പ്രധാന ശത്രുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles