Thursday, May 9, 2024
spot_img

തോമസ് ചാണ്ടി എംഎല്‍എ ഇനി ഓര്‍മ

തിരുവനന്തപുരം: എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) ഓര്‍മയായി. പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ്.

കേരള നിയമസഭയിലെ ഏറ്റവും വലിയ കോടീശ്വരനായ തോമസ് ചാണ്ടിക്ക് കായല്‍ കൈയേറ്റത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. കെഎസ്യുവില്‍ തുടങ്ങി പ്രവാസത്തിലൂടെ ഉയര്‍ന്നു വന്ന മുതലാളിയും രാഷ്ട്രീയക്കാരനുമായിരുന്നു. തോമസ് ചാണ്ടി.

കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ബന്ധമാണ് രാഷ്ട്രീയത്തിലെ അടിത്തറ. പ്രവാസ ജീവിതത്തിനിടയില്‍ കെ.കരുണാകരന്റെ വിശ്വസ്തനായി. പിന്നീട് ചേന്നംകരിക്കാരന്‍ ഒരു രാജ്യത്തെ സ്വന്തം പേരിന് മുന്നില്‍ ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി.

കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസിന്രെ അകത്തളങ്ങളില്‍ കുവൈത്ത് ചാണ്ടി എന്ന പേര് അദൃശ്യത്തിലും ദൃശ്യമായ ഒന്നായിരുന്നു. കുവൈത്തിലെ സ്‌കൂളുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് പിന്നീട് ഈ പേര് ഉയര്‍ന്ന് കേട്ടത്.

കേരളാ കോണ്‍ഗ്രസിന്റെ ഡോ. കെ.സി.ജോസഫിനെ തോല്‍പ്പിച്ചാണ് തോമസ് ചാണ്ടി 2006ല്‍ കുട്ടനാട്ടില്‍ നിന്നും ജയിക്കുന്നത്. പിന്നീട് ഡിഐസി എന്‍സിപിയില്‍ ലയിച്ചപ്പോള്‍ അദ്ദേഹവും എന്‍സിപിയുടെ ഭാഗമായി. എന്‍സിപി സ്ഥാനാര്‍ഥിയായി കുട്ടനാട്ടില്‍ നിന്നും 2011 ലും തോമസ് ചാണ്ടി വീണ്ടും കെ.സി.ജോസഫിനെ തോല്‍പ്പിച്ചു. 1982 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ച കെ.സി.ജോസഫിനെയാണ് രണ്ട് തവണ തുടര്‍ച്ചയായി തോമസ് ചാണ്ടി തോല്‍പ്പിച്ചത്. 2016 ല്‍ മൂന്നാം തവണയും തോമസ് ചാണ്ടി വിജയിച്ചു. ഇത്തവണ കേരളാ കോണ്‍ഗ്രസിന്രെ തന്നെ ജേക്കബ് എബ്രഹാമിനെയാണ് തോല്‍പ്പിച്ചത്.

Related Articles

Latest Articles