Wednesday, December 24, 2025

ശ്രീപത്മനാഭനെ ദർശിക്കാൻ കൂടുതൽ സൗകര്യങ്ങൾ, എല്ലാ നടകളിലൂടെയും പ്രവേശനം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ്. ക്ഷേത്രത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ ഭക്തജനങ്ങളെ അനുവദിക്കും. കോവിഡ് സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ക്ഷേത്രത്തിന്റെ നാല് നടകളില്‍ കൂടിയും പ്രവേശിക്കാം. വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകള്‍ നടത്താനും ക്രമീകരണങ്ങളൊരുക്കും. മുതിര്‍ന്നവര്‍ക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെ, 5.15 മുതല്‍ 6.15 വരെ, 10 മുതല്‍ 12 വരെ, വൈകിട്ട് 5 മുതല്‍ 6.10 വരെ എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.

Related Articles

Latest Articles