Monday, June 17, 2024
spot_img

ശ്രീധരൻപിള്ള ഇന്ന് ഗവർണറായി ചുമതലയേൽക്കും

ഐസ്വാൾ: പി എസ്. ശ്രീധരൻപിള്ള ഇന്ന് മിസോറം ഗവർണറായി ചുമതലയേൽക്കും. 11.30-നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. തിങ്കളാഴ്ച കുടുംബത്തോടൊപ്പം അദ്ദേഹം മിസോറാമിൽ എത്തിയിരുന്നു.

ബി ജെ പി ദേശീയ സെക്രട്ടറി വൈ സത്യകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ്, സംസ്ഥാന മുൻ സെക്രട്ടറി ബി രാധാകൃഷ്ണമേനോൻ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപിയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കും.

മിസോറാം ഗവര്ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻ പിള്ള. 2011-2014 കാലയളവിൽ വക്കം പുരുഷോത്തമനും 2018 – 2019 കാലയളവിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനും മിസോറാം ഗവർണർ സ്ഥാനം വഹിച്ചിട്ടുണ്ട്. കുമ്മനത്തിന്റെ പിൻഗാമിയായാണ് ശ്രീധരൻ പിള്ള മിസോറാം ഗവര്ണറാകുന്നത്. കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് മിസോറമിലേക്ക് നിയോഗിക്കപ്പെട്ടത്.

Related Articles

Latest Articles