Friday, January 9, 2026

അഭിമാനതാരത്തെ ആവേശത്തോടെ വരവേറ്റ് കേരളം: ഒളിംപിക് മെഡല്‍ അച്ഛന്‍റെ കഴുത്തിലണിഞ്ഞ് വാക്ക് പാലിച്ച് ശ്രീജേഷ്

കൊച്ചി: ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടി ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായ ഹോക്കി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് നാട്ടിലെത്തി. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിന് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. തുടർന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാനും, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും വിമാനത്താവളത്തിലെത്തിയാണ് ശ്രീജേഷിനെ സ്വീകരിച്ചത്. കൂടാതെ ശ്രീജേഷിനെ സ്വീകരിക്കാന്‍ അച്ഛന്‍ പി ആര്‍ രവീന്ദ്രനും കുടുംബാംഗങ്ങളും എത്തിയിരുന്നു. തുടർന്ന് വിമാനത്താവളത്തില്‍ വെച്ചു തന്നെ ശ്രീജേഷ് മെഡല്‍ അച്ഛന്‍റെ കഴുത്തിലണിഞ്ഞു.

തുറന്ന ജീപ്പിലാണ് ശ്രീജേഷിന്റെ യാത്ര. വിമാനത്താവളം മുതല്‍ ശ്രീജേഷിന്റെ ജന്മനാടായ പള്ളിക്കര വരെ വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. വെങ്കല പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര മെഡല്‍ സ്വന്തമാക്കിയത്. 1980-ന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഗോള്‍പോസ്റ്റിന് കീഴില്‍ ശ്രീജേഷിന്റെ മികവാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles