Friday, May 17, 2024
spot_img

കളളക്കടത്തിനായി “സി പി എം കമ്മിറ്റി” ഗ്രൂപ്പ്; കൊള്ളസങ്കേതത്തിന്റെ പേര് നൽകുന്നത് ധാർമ്മികമാണോ? : ശ്രീജിത് പണിക്കർ

തിരുവനന്തപുരം: വിവാദമായ സ്വർണ്ണക്കടത്ത് കേസ് പ്രതി സരിതിന്റെ നിർണ്ണായക മൊഴി പുറത്ത്. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നൽകിയെന്നും സരിത് എൻഫോഴ്സ്മെന്റിന് മൊഴി നൽകി.

എന്നാൽ ഗ്രൂപ്പുണ്ടാക്കിയത് സന്ദീപ് നായരാണ് എന്നും തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ സന്ദീപ് ചേർത്തു എന്നും സന്ദീപ് മൊഴിയിൽ പറയുന്നു. ഫൈസൽ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു എന്നും തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

ഇതേക്കുറിച്ച് ട്രോളുമായി രം​ഗത്തെത്തിയിരിയ്ക്കുകയാണ് ശ്രീജിത് പണിക്കർ. കള്ളക്കടത്തിനു വേണ്ടി ഉണ്ടാക്കുന്ന ഗ്രൂപ്പിന് കൊള്ളസങ്കേതത്തിന്റെ പേര് നൽകുന്നത് ധാർമ്മികമാണോ? എന്നാണ് ശ്രീജിത് ചോദിയ്ക്കുന്നത്.

Related Articles

Latest Articles