തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിനെ അറസ്റ്റ് ചെയ്തു. മ്യൂസിയം പോലീസ് സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. ശ്രീറാം കസ്റ്റഡിയില്‍ ആശുപത്രിയില്‍ തുടരും. ശ്രീറാം വെങ്കിട്ടരാമനെതിരെ മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.റിമാന്‍ഡ് റിപ്പോര്‍ട്ട് മജിസ്ട്രേട്ടിന് കൈമാറും.

