Tuesday, September 29, 2026

പുതിയ യോർക്കറുകളുമായി ശ്രീ റണ്ണപ്പ് എടുക്കുന്നു ; അടുത്ത മാസം ന്യൂബോൾ തയാർ

കൊച്ചി: ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെ ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരാനുള്ള ‌തയ്യാറെടുപ്പിലാണ് മലയാളി താരം എസ് ശ്രീശാന്ത്. പ്രസിഡന്റ്സ് ടി20 കപ്പ് ടൂര്‍ണമെന്റിലൂടെയാവും നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുക. ഡിസംബറില്‍ തീരുമാനിച്ചിരിക്കുന്ന ടൂർണമെന്റിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മറ്റ് വിവരങ്ങള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിക്കും. ഡ്രീം ഇലവന്‍ന്റെ പിന്തുണയുള്ള ടൂര്ണമെന്റാണ് ഇത്. ശ്രീശാന്ത് ആയിരിക്കും പ്രസിഡന്റ്‌സ് ടി-20 ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസ് പറഞ്ഞു.

Related Articles

Latest Articles