Sunday, May 19, 2024
spot_img

ശ്രീരാമ വിഗ്രഹം ക്ഷേത്ര പ്രദക്ഷിണം നടത്തി! പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ മൂന്നാം ദിനത്തിലേക്ക്! ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരത്തിനായുള്ള കാത്തിരിപ്പ് ഇനി നാല് ദിനങ്ങൾ കൂടി മാത്രം ; പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ഒരുക്കുന്നത് രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ ക്രമീകരണങ്ങൾ

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാചടങ്ങുകളുടെ രണ്ടാം ദിവസമായിരുന്ന ഇന്നലെ ശ്രീരാമ വിഗ്രഹം ക്ഷേത്ര പ്രദക്ഷിണം നടത്തി. ഉച്ചക്ക് 1. 20 ന് ശേഷമായിരുന്നു ഈ സുപ്രധാന ചടങ്ങ് നടന്നത്. ജലയാത്ര, തീർത്ഥപൂജ, ബ്രാഹ്മണ-ബടുക്-കുമാരി-സുവാസിനി പൂജ, വർധിനി പൂജ, കൽഷയാത്ര, തുടങ്ങിയ പൂജകളും ഇന്നലെ പൂർത്തിയായി.

ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠയോടെയാണ് ചടങ്ങുകൾ സമാപിക്കുക. ചടങ്ങുകളുടെ ആദ്യദിനത്തിൽ പഞ്ചഗവ്യ (പാൽ, ഗോമൂത്രം, ചാണകം, നെയ്യ്, തൈര്) എന്നിവ ഉപയോഗിച്ച് വിഷ്ണുവിനെ ആരാധിച്ചതിന് ശേഷം പഞ്ചഗവ്യപ്രശംസ നടത്തി. പ്രാണപ്രതിഷ്ഠ ചടങ്ങിന് മുൻപുള്ള എല്ലാ ചടങ്ങുകളുടെയും പ്രധാന യജമാനനായ അനിൽ മിശ്ര പ്രായശ്ചിതം ചടങ്ങുകൾ പൂർത്തിയാക്കുകയും സരയൂ നദിയിൽ സ്നാനം നടത്തുകയും ചെയ്തു. വിഷ്ണുവിനെ ആരാധിച്ച ശേഷം പഞ്ചഗവ്യയും നെയ്യും നിവേദിച്ച് അദ്ദേഹം പഞ്ചഗവ്യപ്രാശനം നടത്തുകയും ചെയ്തു. വിഗ്രഹനിർമ്മാണ സ്ഥലത്ത് കർമ്മകുട്ടി ഹോമവും ചൊവ്വാഴ്ച പവലിയനിൽ വാല്മീകിയുടെ രാമായണവും ഭൂസുന്ദിരാമായണവും പാരായണം ചെയ്തതായി രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

അതെ സമയം സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും ആയിരക്കണക്കിന് ആളുകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനായി അയോദ്ധ്യ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ 10,000 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സുരക്ഷ വർധിപ്പിക്കുന്നതിനായി നഗരത്തിനുള്ളിൽ മാത്രം 100 ​​സ്‌നൈപ്പർമാരെ വിന്യസിക്കും. കേന്ദ്ര-ഉത്തർപ്രദേശ് സർക്കാർ സുരക്ഷാ ഏജൻസികൾ സംയുക്തമായി തയ്യാറാക്കിയ 7-ലെയറുകളുള്ള സമഗ്രമായ ഘടനയാണ് സുരക്ഷാ സംവിധാനത്തിലുള്ളത്. ആദ്യ ലെയറിൽ അത്യാധുനിക ആയുധങ്ങൾ വഹിക്കുന്ന എസ്പിജി കമാൻഡോകൾ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി, 1000-ലധികം കോൺസ്റ്റബിൾമാരെയും നാല് കമ്പനി പിഎസിമാരെയും അദ്ദേഹത്തിന്റെ സുരക്ഷാ സർക്കിളിൽ വിന്യസിക്കും, കടകൾക്കും വീടുകൾക്കും മുന്നിൽ ഉൾപ്പെടെ 10,000 സിസിടിവി ക്യാമറകൾ തന്ത്രപരമായ സ്ഥാനങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

Related Articles

Latest Articles