കടമെടുത്ത് കടക്കെണിയിലാക്കി കെ.എസ്.ആർ.ടി.സി;കെടിഡിഎഫ്സി 170 കോടിയുടെ നിക്ഷേപം നൽകിയില്ല;സർക്കാരിന് നോട്ടീസയച്ച് ശ്രീരാമകൃഷ്ണ മിഷൻ

തിരുവനന്തപുരം: സർക്കാരിന് നോട്ടീസയച്ച് കൊൽക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷൻ. കേരള ട്രാൻസ്‌പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെടിഡിഎഫ്സി) നിക്ഷേപിച്ച 170 കോടി ഉടൻ നല്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കാലാവധി പൂർത്തിയായതിനാൽ നിക്ഷേപ തുക പിൻവലിക്കാൻ കൊൽക്കത്തയിലെ ആശ്രമം അധികാരികൾ കെടിഡിഎഫ്സിയെ സമീപിച്ചിരുന്നു. എന്നാൽ കടത്തിലാണെന്നും പണം ഇപ്പോൾ നൽകാനില്ലെന്നുമാണ് കെടിഡിഎഫ്സി അറിയിച്ചത്.

നിക്ഷേപത്തുക ലഭിക്കാൻ പല ശ്രമങ്ങളും ശ്രീരാമകൃഷ്ണ മിഷൻ നടത്തിയെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഒടുവിൽ അഭിഭാഷക സംഘവുമായി ശ്രീരാമകൃഷ്ണ മിഷൻ തിരുവനന്തപുരത്തെത്തുകയായിരുന്നു. കെടിഡിഎഫ്സിയിലെ നിക്ഷേപത്തിന് സർക്കാരാണ് ഗ്യാരന്റി. അതുകൊണ്ടാണ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ട് ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ്‌ സിൻഹയ്ക്ക് നോട്ടീസയച്ചിരിക്കുന്നത്. സർക്കാരിന് നോട്ടീസ് ലഭിച്ച കാര്യം ചീഫ് സെക്രട്ടറി വി.പി ജോയ് സ്ഥിരീകരിച്ചിട്ടുണ്ട്. കെടിഡിഎഫ്സിയിലെ 4000 കോടി വരെയുള്ള നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി നൽകുന്നുണ്ട്. ആകെ 580 കോടിയുടെ നിക്ഷേപമാണ് നിലവിലുള്ളത്.

കെടിഡിഎഫ്സിയെ കടത്തിൽ മുക്കിയത് കെ.എസ്.ആർ.ടി.സിയാണ്. 2018ൽ 350 കോടി കെ.എസ്.ആർ.ടി.സി വായ്പ്പയെടുത്തിരുന്നെങ്കിലും പണം തിരിച്ചടച്ചിരുന്നില്ല. തുടർന്നാണ് പലിശയും പിഴ പലിശയുമായി 780 കോടിയായി മാറുന്നത്. എന്നാൽ ഈ പണം തിരിച്ചടയ്ക്കാൻ കെ.എസ്.ആർ.ടി.സിക്കോ സർക്കാരിനോ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

anaswara baburaj

Recent Posts

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

55 mins ago

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

2 hours ago

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

3 hours ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

3 hours ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

4 hours ago