Tuesday, December 23, 2025

ജമ്മു കാശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തു; ഉദ്ഘാടന കർമ്മം നിർവഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ജമ്മു കാശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭക്തർക്കായി തുറന്നു കൊടുത്തു. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിന്റെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചത് .ജൂലൈ ഒന്നിന് അമർനാഥ് യാത്ര ആരംഭിക്കാനിരിക്കെയാണ് ഭക്തരെ ആവേശകൊടുമുടിയിൽ എത്തിച്ചുകൊണ്ട് ക്ഷേത്രം തുറന്നുകൊടുത്തത്.ജമ്മു കാശ്മീരിലെ മജീൻ പ്രദേശത്തെ ശിവാലിക് വനങ്ങളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രതിഷ്ഠ കർമ്മങ്ങൾ പൂർത്തീകരിച്ചതോടെ ജമ്മുവിലെ ഏറ്റവും വലിയ ക്ഷേത്രമായി തിരുപ്പതി ബാലാജി ക്ഷേത്രം മാറി.

30 കോടി രൂപ ചെലവിൽ 62 ഏക്കർ സ്ഥലത്താണ് ബാലാജി ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. രാജ്യത്തുടനീളം ഒന്നിലധികം ബാലാജി ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ടിടിഡി പദ്ധതിയുടെ ഭാഗമായാണ് ജമ്മു കാശ്മീരിലും ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജമ്മുവിനും കത്രയ്ക്കും ഇടയിലുള്ള പാതയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഊർജ്ജം സൃഷ്ടിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ആന്ധ്രാപ്രദേശിന് പുറത്ത് നിർമ്മിക്കുന്ന ആറാമത്തെ ബാലാജി ക്ഷേത്രമാണ് ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ്, ചെന്നൈ, കന്യാകുമാരി, ദില്ലി , ഭുവനേശ്വർ എന്നിവിടങ്ങളിലാണ് ബാലാജി ക്ഷേത്രങ്ങൾ ഉള്ളത്.

Related Articles

Latest Articles