Sunday, December 28, 2025

അശാന്തിയുടെ ദിനങ്ങളിലേക്ക് വീണ്ടും ചോര ചീന്തിയ ദ്വീപ് ; അന്വേഷണങ്ങൾ വിരൽ ചൂണ്ടുന്നത് പ്രാദേശിക മുസ്ലിം തീവ്രവാദ സംഘടനയിലേക്ക്

ഭയത്തിന്റെയും അശാന്തിയുടെയും ദിനങ്ങളിലേക്ക് ശ്രീലങ്ക വീണ്ടും വഴുതിവീഴുകയാണ്. ഈസ്റ്റര് ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉണ്ടായ സ്‌ഫോടനത്തിന്റെ നടുക്കം മാറുന്നതിനു മുന്നേ തന്നെ പുഗോഡ എന്ന സ്ഥലത്ത് മജിസ്‌ട്രേറ്റ് കോടതിക്കു സമീപം സ്‌ഫോടനം ഉണ്ടായി. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടു ഇസ്ലാമിക സ്റ്റേറ്റ് മുന്നോട്ടു വന്നെങ്കിലും അവരുടെ അവകാശവാദം ശ്രീലങ്കൻ സർക്കാർ ശെരിവെച്ചിട്ടില്ല. അതെ സമയം നാഷണൽ തൗഹീദ് ജമാഅത്തെ എന്ന പ്രാദേശിക ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിൽ ശ്രീലങ്കൻ സർക്കാർ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.

Related Articles

Latest Articles