India

ശ്രീലങ്കയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ; മരുന്നുമടക്കമുള്ള ആവശ്യസാധനങ്ങളുമായി ഇന്ത്യൻ കപ്പൽ ലങ്കൻ തീരത്ത് എത്തി

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ശ്രീലങ്കൻ ജനതയ്ക്ക് കരുതലുമായി ഭാരതം. അരിയും മരുന്നുമടക്കമുള്ള ആവശ്യവസ്തുക്കളുമായി ഇന്ത്യയുടെ കപ്പൽ കൊളംബോയിലെത്തി. 9,000 ടൺ അരി, 50 ടൺ പാൽപൊടി, 25 ടൺമരുന്നുകൾ എന്നിവയാണ് ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബഗ്ലെ ലങ്കൻ വിദേശകാര്യമന്ത്രി ജിഎൽ പൈരിസിനുകൈമാറിയിരുന്നത്.

ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ള 1.6 കോടി യുഎസ് ഡോളർ അടിയന്തര സഹായത്തിലെ ആദ്യഗഡുവാണിത്. ചെന്നൈയിൽനിന്നു പുറപ്പെട്ട കപ്പൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനായിരുന്നു ഫ്‌ളാഗ് ഓഫ് ചെയ്തത്.

ഇന്ത്യയിൽ നിന്ന് പാൽപ്പൊടി, അരി, മരുന്നുകൾ എന്നിവയുൾപ്പെടെ 2 ബില്യൺ മൂല്യമുള്ള മാനുഷിക സഹായമാണ് ശ്രീലങ്കയ്‌ക്ക് ലഭ്യമായിരിക്കുന്നത്. ഇന്ത്യ നൽകിയ പിന്തുണയ്‌ക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കും ഇന്ത്യൻ ജനതയ്‌ക്കും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദിയുണ്ട്. നൽകിയ സഹായത്തെ ഞാൻ അഭിനന്ദിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.

അതേസമയം പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കുന്ന 21ാം ഭരണഘടനാ ഭേദഗതി ഇന്നു മന്ത്രിസഭയുടെ പരിഗണനയിലും വരും.

admin

Recent Posts

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

1 min ago

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…

3 mins ago

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

11 mins ago

ഒരു വനിതാ എം പി യെ തല്ലിയ ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കെജ്‌രിവാൾ

നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL

25 mins ago

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

1 hour ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

2 hours ago