ganesh-gunavardhanan
കൊളംബൊ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ഗണേഷ് ഗുണവർദ്ധനൻ ചുമതലയേറ്റു. കൊളംബോയിലെ പ്രധാന മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ചു കൊണ്ട് സർവ്വകക്ഷി സർക്കാർ എന്ന ആശയം ഭരണപക്ഷം പരിഗണിക്കുന്നതായാണ് വിവരം. എന്നാൽ ഇതിനോട് പ്രതിപക്ഷം ഇതുവരെ പ്രതികരിച്ചിട്ടില്ല . രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷം ഈ ആശയത്തോട് സഹകരിക്കണം എന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ കഴിഞ്ഞ ദിവസം ഉറപ്പ് നല്കിയതാണ്. പാർലമെന്ററി നടപടികളിൽ രാജ്യതാത്പര്യം മുൻനിർത്തിയുള്ള പിന്തുണ ഉണ്ടാകുമെന്ന് പ്രതിപക്ഷ എം പി എറാൻ വിക്രമരത്നെ അറിയിച്ചു. പ്രസിഡന്റായി കഴിഞ്ഞ ദിവസം ചുമതലയേറ്റ റനിൽ വിക്രമസിംഗെയ്‌ക്ക് മുൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ ആശംസകൾ അറിയിച്ചു.
1983ൽ പാർലമെന്റ് അംഗമായ ദിനേശ് ഗുണവർദ്ധന വലിയ രാഷ്‌ട്രീയ പാരമ്പര്യവും അനുഭവ സമ്പത്തുമുള്ള നേതാവാണ്. മുൻ സർക്കാരുകളിൽ ഗതാഗതം, പരിസ്ഥിതി, നഗര വികസനം, ജലസേചനം, ഉന്നത വിദ്യാഭ്യാസം, വിദേശകാര്യം, നൈപുണ്യ വികസനം, പൊതുഭരണംS, ആഭ്യന്തരം, പ്രാദേശിക ഭരണം തുടങ്ങിയ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…