Thursday, May 2, 2024
spot_img

ശ്രീലങ്കയിലുള്ള തമിഴ് വംശജർക്ക് ഭക്ഷണവും ജീവന്‍ രക്ഷാ മരുന്നുകളും എത്തിക്കാന്‍ അനുമതി നല്‍കണം; പ്രധാനമന്ത്രിയോട് എം.കെ.സ്റ്റാലിന്‍

ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുകയാണ് ശ്രീലങ്ക. ഈ സാഹചര്യത്തിൽ ശ്രീലങ്കയിലുള്ള തമിഴ് വംശജർക്ക് സഹായം എത്തിച്ചുനല്‍കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലെത്തിയ സ്റ്റാലിന്‍ പ്രധാനമന്ത്രിയുമായുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തും കൊളംബോയിലുമുള്ള തമിഴ് വംശജര്‍ക്ക് ഭക്ഷണവും ജീവന്‍ രക്ഷാ മരുന്നുകളും എത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് സ്റ്റാലിന്റെ ആവശ്യം .

ശ്രീലങ്കന്‍ തമിഴരോടുള്ള വിവേചനം അവസാനിപ്പിക്കാനും തുല്യമായ പൗരാവകാശങ്ങള്‍ ഉറപ്പുവരുത്താനും ശ്രീലങ്കയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും സ്റ്റാലിന്‍ മോദിയോട് ആവശ്യപ്പെട്ടു. പാക് കടലിടുക്കില്‍ മത്സ്യബന്ധനത്തിന് പോകുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പതിവായി അറസ്റ്റ് ചെയ്ടുന്നത് സ്റ്റാലിന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കച്ചത്തീവ് ദ്വീപിന് മേലുള്ള ഇന്ത്യയുടെ പരമാധികാരം ഉറപ്പുവരുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles