stalin
ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുകയാണ് ശ്രീലങ്ക. ഈ സാഹചര്യത്തിൽ ശ്രീലങ്കയിലുള്ള തമിഴ് വംശജർക്ക് സഹായം എത്തിച്ചുനല്‍കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലെത്തിയ സ്റ്റാലിന്‍ പ്രധാനമന്ത്രിയുമായുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തും കൊളംബോയിലുമുള്ള തമിഴ് വംശജര്‍ക്ക് ഭക്ഷണവും ജീവന്‍ രക്ഷാ മരുന്നുകളും എത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് സ്റ്റാലിന്റെ ആവശ്യം .
ശ്രീലങ്കന്‍ തമിഴരോടുള്ള വിവേചനം അവസാനിപ്പിക്കാനും തുല്യമായ പൗരാവകാശങ്ങള്‍ ഉറപ്പുവരുത്താനും ശ്രീലങ്കയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും സ്റ്റാലിന്‍ മോദിയോട് ആവശ്യപ്പെട്ടു. പാക് കടലിടുക്കില്‍ മത്സ്യബന്ധനത്തിന് പോകുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പതിവായി അറസ്റ്റ് ചെയ്ടുന്നത് സ്റ്റാലിന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കച്ചത്തീവ് ദ്വീപിന് മേലുള്ള ഇന്ത്യയുടെ പരമാധികാരം ഉറപ്പുവരുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…