Saturday, May 18, 2024
spot_img

ശ്രീലങ്കൻ സ്‌ഫോടനത്തിനു പിന്നിൽ ഇസ്ലാമിക ഭീകരരെന്നു സംശയം; 160 മരണം സ്ഥിരീകരിച്ചു

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരയിൽ ഇതുവരെയുള്ള വിവരം അനുസരിച്ച് 35 വിദേശികൾ ഉൾപ്പെടെ 160 പേർ കൊല്ലപ്പെട്ടു. നിനച്ചിരിക്കാതെ ഉണ്ടായ ആക്രമണം ദ്വീപ് രാഷ്ട്രത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്‌. ആക്രമണത്തിൻെറ സ്വാഭാവം അനുസരിച് ഇത് ഇസ്ലാമിക ഭീകരസംഘടനയായ ഐ. എസിൻറെ പങ്ക് സംശയിക്കുന്നുണ്ടെകിലും സ്ഥികരിച്ചിട്ടില്ല.

മനുഷ്യബോംബുകളാണ് ഈസ്റ്റർ പ്രാർത്ഥന നടക്കുന്ന പള്ളികളിലും മുന്തിയ ഹോട്ടലുകളിലും സ്ഫോടനം നടത്തിയതെന്നു സംശയിക്കുന്നു.

സർക്കാർ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട് സോഷ്യൽ മീഡിയകളുടെ ഉപയോഗത്തിനും നിയത്രണമുണ്ട്.
മൂന്നു പള്ളികളിലും മൂന്ന് ഹോട്ടലികളിലുമായി ആറിടത്താണ് സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപോയോഗിച്ചത്‌. സ്ഫോടനം നടന്ന പള്ളികൾ മിക്കവാറും തകർന്നടിഞ്ഞു.

ഐ. എസുമായി ബന്ധമുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പായ “നാഷണൽ തോവെത്ത് ജമാത് ” (N TJ) യുടെ പങ്കാണ് അധികൃതർ സംശയിക്കുന്നത്.

Related Articles

Latest Articles