Actor Srinivasan came in front of his fans after months
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. പണ്ടുമുതലേ സിനിമയിൽ സജീവമായിരുന്ന നാടൻ ഒരുപാട് നല്ല ഹിറ്റ് വേഷങ്ങൾ ചെയ്ത് നിരവധിപേരുടെ മനം കവർന്നിരുന്നു. ഇന്നത്തെ സിനിമകളിൽ ശ്രീനിവാസന്റെ വിടവ് ഉണ്ടെങ്കിലും പഴയ സിനിമകളിലൂടെയാണ് താരം ഇന്നും മലയാള സിനിമയിലെ സാന്നിധ്യം അറിയിക്കുന്നത്.
ശ്രീനിവാസന്റെ സിനിമകളെ കുറിച്ച് ചോദിക്കുമ്പോൾ എണ്ണിയാൽ തീരാത്ത അത്രക്കും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചിന്താവിഷ്ടയായ ശ്യാമള മുതൽ മകന്റെ അച്ഛൻ വരെയുള്ള നീണ്ട സിനിമകളുടെ നിരയാണ് ശ്രീനിവാസന്റേത്.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് ശ്രീനിവാസന്റെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പറയുകയുണ്ടായി. വളരെയേറെ പരിതാപകരമായ ആരോഗ്യാവസ്ഥയിലൂടെയായിരുന്നു ശ്രീനിവാസൻ കടന്നു പോയത്.
ഇത് ആരാധകരെ ഏറെ നിരാശയിൽ ആക്കിയിരുന്നു. ഇപ്പോഴിതാ തന്റെ മോശമായ ആരോഗ്യാവസ്ഥ തരണം ചെയ്തു കൊണ്ട് നീണ്ട ഇടവേളക്ക് ശേഷം ശ്രീനിവാസൻ ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ശ്രീനിവാസനെ അതിഥിയായി ഒരു പൊതുവേദി സ്വാഗതം ചെയ്തിരിക്കുകയാണ്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിലാണ് ശ്രീനിവാസനെ ക്ഷണിച്ചത്. ഇതിലൂടെ നടൻ ആരോഗ്യവാനായിരിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ. രമേശ് പിഷാരടി, ഹണി റോസ്, അജു വർഗ്ഗീസ് തുടങ്ങിയ താരങ്ങളെല്ലാം ഈ ഷോയുടെ പ്രമോ വീഡിയോ പങ്കു വെച്ചു. മലയാള സിനിമയിലെ എല്ലാ ജനപ്രിയ താരങ്ങളും ഒരുമിച്ച് പങ്കെടുക്കുന്ന ഷോയാണ് ഇത്. നടൻ മണിയൻ പിള്ള രാജുവാണ് ശ്രീനിവാസനെ വേദിയിലേക്ക് കൊണ്ടുവന്നത്.
മോഹൻലാൽ തന്റെ സുഹൃത്തായ താരത്തിനു ഉമ്മയും നൽകി. സത്യൻ അന്തിക്കാട്, സിദ്ദിഖ് തുടങ്ങിയ താര നിരകളും വേദിയിലുണ്ട്.അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിലായിരുന്നു ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു ശേഷംഭാര്യ വിമലയോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം വൈറൽ ആയിരുന്നു. എന്തായാലും വീണ്ടും താരം ആക്റ്റീവ് ആയി കണ്ട സന്തോഷത്തിലാണ് ആരാധകർ.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…