Thursday, April 25, 2024
spot_img

മ​ദ്യ​പി​ച്ച​ല്ല കാ​ർ ഓ​ടി​ച്ച​തെ​ന്ന് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ ​എം. ബ​ഷീ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കാ​റ​പ​ക​ട​ത്തി​ൽ മ​ദ്യ​പി​ച്ച​ല്ല വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ശ്രീ​റാം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ്ട സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നി​ല്ല. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ജാ​മ്യം റ​ദ്ദാ​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വ സാ​ഹ​ച​ര്യം ഉ​ള്ള​പ്പോ​ൾ മാ​ത്ര​മാ​ണെ​ന്നും ശ്രീ​റാം ഹൈ​ക്കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് മാ​ധ്യ​മ വി​ചാ​ര​ണ​യാ​ണെ​ന്നും ശ്രീ​റാം കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. കാ​റി​ന്‍റെ ഇ​ട​ത് ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. കൂ​ടെ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക് ഇ​ല്ലെ​ന്നും ഇ​ത് എ​ങ്ങ​നെ​യെ​ന്ന്‌ പോ​ലീ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ശ്രീ​റാം കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ണ്ടി ഓ​ടി​ച്ച​ത് ശ്രീ​റാം അ​ല്ല എ​ന്നാ​ണോ പ​റ​യു​ന്ന​തെ​ന്നും ഹൈക്കോടതി ചോദിച്ചു. അ​ത് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്ക​ട്ടെ എ​ന്നായിരുന്നു ശ്രീ​റാമിന്‍റെ മ​റു​പ​ടി. അ​തേ​സ​മ​യം ശ്രീ​റാം കാ​ർ ഓ​ടി​ച്ച​ത് അ​മി​ത വേ​ഗ​ത്തി​ലാ​ണെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

Related Articles

Latest Articles