Tuesday, December 16, 2025

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.47% വിജയശതമാനം; വിജയ ശതമാനം 99 കടക്കുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമായി; 1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്

തിരുവനനന്തപുരം: എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയ ശതമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.

22,947 സെന്ററുകളിലായി നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. പ്രൈവറ്റ് വിഭാഗത്തില്‍ 991 പേരാണ് പരീക്ഷയെഴുതിയത്. മൂല്യനിര്‍ണയ ക്യാംപുകളുടെ എണ്ണം 72 ആയി വര്‍ധിപ്പിച്ചിരുന്നു. 12701 അധ്യാപകര്‍ മൂല്യനിര്‍ണയത്തിനെത്തി. 1,21,318 പേ​ര്‍​ക്ക് എ​ല്ലാ​റ്റി​ലും എ ​പ്ല​സ് ല​ഭി​ച്ചു.

പ​രീ​ക്ഷ ഫ​ലം വൈ​കി​ട്ട് മൂ​ന്ന് മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​യി തു​ട​ങ്ങും. എ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യ​ശ​ത​മാ​നം ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ് (99.85 ശ​ത​മാ​നം). വ​യ​നാ​ടാ​ണ് കു​റ​വ് (98.13 ശ​ത​മാ​നം). വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ല്‍ പാ​ലാ​യാ​ണ് മു​ന്നി​ല്‍ (99.97 ശ​ത​മാ​നം). കൂ​ടു​ത​ല്‍ എ ​പ്ല​സ് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 2,214 സ്കൂ​ളു​ക​ളി​ല്‍ നൂ​റു ശ​ത​മാ​നം വി​ജ​യ​മു​ണ്ട്.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ് എസ് എല്‍ സി പരീക്ഷാഫലം ലഭ്യമാകും.

http:// keralapareekshabhavan.in

https:// sslcexam.kerala.gov.in

www. results.kite.kerala.gov.in

http:// results.kerala.nic.in

http://www.prd.kerala.gov.in

http://www.sietkerala.gov.in

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles