Monday, September 21, 2026

ഉത്തര പേപ്പര്‍ മൂല്യനിര്‍ണയം കഴിഞ്ഞു: എസ്.എസ്.എല്‍.സി ഫലം എട്ടിന് മുമ്പ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് എട്ടിനു മുമ്പ് പ്രഖ്യാപിക്കും. ഉത്തര പേപ്പര്‍ മൂല്യനിര്‍ണയം ഇന്നലെ അവസാനിച്ചു. പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ആറിനോ ഏഴിനോ ഫലപ്രഖ്യാപനമുണ്ടായേക്കും.

മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു ഇത്തവണ മൂല്യനിര്‍ണയം. ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെയും രണ്ടാം ഘട്ടം ഏപ്രില്‍ 16 മുതല്‍ 17 വരെയും നടന്നു. മൂന്നാം ഘട്ടം ലോക്സഭാ വോട്ടെടുപ്പിനു ശേഷം 25നാണ് ആരംഭിച്ചത്. സംസ്ഥാനത്താകെ 54 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളാണ് സജ്ജീകരിച്ചിരുന്നത്.

രണ്ടാം വര്‍ഷം ഹയര്‍ സെക്കന്‍ഡറി ഉത്തര പേപ്പറുകളുടെ മൂല്യനിര്‍ണയവും അവസാനിച്ചു. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മേയ് മൂന്നാം വാരത്തിലും വരും.

Related Articles

Latest Articles