Tuesday, December 30, 2025

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന്‌

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന്‌ ഉച്ചക്ക് രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും.

www.results.kite.kerala.gov.inഎന്ന വൈബ്സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈൽ ആപ്പിലും ഫലമറിയാം.

ഫലത്തിനുപുറമേ, സ്കൂൾ, വിദ്യാഭ്യാസ-റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ഠിത അവലോകനം, ഗ്രാഫിക്സ് എന്നിവയും ആപ്പിലും പോർട്ടലിലും മൂന്നുമുതൽ ലഭിക്കും. റിസൾട്ട് അനാലിസിസ് എന്ന ലിങ്കിൽ ഇതുണ്ടാവും.

കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള 11769 സ്കൂളുകളിൽ വിദ്യാർഥികൾക്ക് അവിടെനിന്നുതന്നെ ഫലമറിയാനാവുമെന്നും കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യഭ്യാസമന്ത്രിക്കുപകരം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫലം പ്രഖ്യാപിക്കും.

പി.ആർ.ഡി. ലൈവ് എന്ന മൊബൈൽ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.inഎന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എൽ.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.inഎന്ന സൈറ്റിലും ടി.എച്ച്.എസ്.എൽ.സി ഫലം thslcexam.kerala.gov.inഎന്ന സൈറ്റിലും ലഭിക്കും.

Related Articles

Latest Articles