Monday, June 17, 2024
spot_img

പഴകിയ ഭക്ഷണം പിടികൂടി ; കൊല്ലത്തെ 5 ഹോട്ടലുകളിൽ പഴകിയ ഭക്ഷണം , ഹോട്ടലുകളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടു

കൊല്ലം : സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. ഒരോ ദിവസവും സംസ്ഥാനത്തെ പല ഹോട്ടലുകളിൽനിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുക്കന്നത് തുടരുകയാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കൊല്ലം കൊട്ടാരക്കര നഗരസഭാ പരിധിയിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

ഹോട്ടൽ ആദിത്യ, ഗലീലി, രുചി ജനകീയ ഹോട്ടൽ, ഡി കേക്ക് വേൾഡ്, പലാറ്റിനോ മൾട്ടി കുസീൻ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ ചിക്കൻ കറി, പൂപ്പൽ പിടിച്ച ബോൺ ലെസ് ചിക്കൻ, നൂഡിൽസ്, പഴകിയ എണ്ണ, ചോറ്, ബിരിയാണി എന്നീ ഭക്ഷണ സാധനങ്ങളാണ് ഹോട്ടലുകളിൽ നിന്ന് കണ്ടെത്തിയത്.

Related Articles

Latest Articles