Sunday, May 19, 2024
spot_img

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ?

മനുഷ്യശരീരത്തിൽ ഏതൊരു സമയത്തും 100% കഴിവോടെ, ക്ഷീണമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ഏക അവയവം കണ്ണാണ്.കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യ പൂർണ്ണമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.കൂടാതെ കണ്ണിന് അസുഖങ്ങൾ വരാതിരിക്കാനും വൈറ്റമിൻ, മിനറൽസ്, ന്യൂട്രിയന്റ്സ് ഇവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

മത്സ്യം

മത്സ്യം കഴിക്കുന്നത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പ്രേത്യേകിച്ച മത്തി, ചാള പോലുള്ള ചെറു മത്സ്യങ്ങൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തി കൂട്ടാനും റെറ്റിനയുടെ ആരോഗ്യം കൂട്ടാനും സഹായിക്കും. മാത്രമല്ല കണ്ണിന്റെ വരൾച്ച മാറ്റുന്നതിനും മത്സ്യം കഴിക്കുന്നത് സഹായിക്കും. ഇത് വറുത്തോ, ഗ്രിൽ ചെയ്തോ, കറി വെച്ചോ കഴിക്കാം.

മുട്ട

കണ്ണിന് ആരോഗ്യം നൽകുന്ന മറ്റൊരു ഭക്ഷണമാണ് മുട്ട. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് തുടങ്ങിയ പദാർതഥങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. സിങ്ക് റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കുകയും രാത്രി കാല കാഴ്ച വർധിപ്പിക്കുകയും ചെയ്യും.

ബദാം

ബദാമും കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ബദാമിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഇ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. ഇത് കൂടാതെ സൂര്യകാന്തി പൂവിന്റെ അരി, ഹേസൽ നട്ട്, കടല എന്നിവയിലും വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്.

പാലും തൈരും

കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയിൽ വൈറ്റമിൻ എ യും മിനറൽ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും. അതെ സമയം സിങ്ക് കരളിൽ നിന്ന് വിറ്റാമിനുകളെ കണ്ണുകളിൽ എത്തിക്കാൻ സഹായിക്കും. പുല്ല് തിന്ന് വളരുന്ന പശുക്കളുടെ പാലാണ് ഏറ്റവും നല്ലത്.

Related Articles

Latest Articles