പ്രയാഗരാജ്: കുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റതായി സൂചന. മൗനി അമാവാസിയോടനുബന്ധിച്ച് കോടിക്കണക്കിന് ജനങ്ങളാണ് പ്രയാഗ്‌രാജിലേയ്ക്ക് ഒഴുകുന്നത്. ബാരിക്കേഡ് തകർന്നതിനെ തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. പരിക്കേറ്റവരെ പ്രയാഗ്‌രാജിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 8 മുതൽ 10 കോടിവരെ ജനങ്ങളാണ് പ്രയാഗ്‌രാജിലേയ്ക്ക് ഈ വിശേഷ ദിവസത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേള ഒരുക്കങ്ങൾ നേരിട്ട് നിരീക്ഷിക്കുകയാണ്. നാലുതവണ പ്രധാനമന്ത്രി തന്നെ വിളിച്ച് സ്ഥിതിഗതികൾ ആരാഞ്ഞതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ പത്തുപേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അപകടത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ചടങ്ങുകൾ പുനരാരംഭിച്ചു. പ്രയാഗ്‌രാജിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ നിർത്തിവച്ചിരുന്നു. ത്രിവേണി സംഗമത്തിലേയ്ക്ക് എത്താൻ ശ്രമിക്കാതെ അടുത്തുള്ള സ്‌നാന ഘട്ടങ്ങളിൽ പുണ്യസ്‌നാനം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭക്തരോട് അഭ്യർത്ഥിച്ചു. തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങളോട് സഹകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. പെട്ടെന്ന് അനുഭവപ്പെട്ട തിരക്കിൽ പരിക്കേറ്റവർ പെട്ടുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രക്ഷാദൗത്യം വേഗത്തിൽ പൂർത്തിയാക്കാനും ചടങ്ങുകൾ പുനരാരംഭിക്കാനും കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…