Narendra-Modi-Special-Covid-Meet
ദില്ലി: രാജ്യത്തെ 150ലധികം സ്റ്റാർട്ടപ്പുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും (PM Narendra Modi to Interact With Startups In India). ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഡിപിഐഐടിയും, വാണിജ്യ-വ്യവസായ മന്ത്രാലയവുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജനുവരി 10 മുതൽ ആരംഭിച്ച പരിപാടികൾ നാളെ അവസാനിക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്ദേഹം സംവദിക്കുക. എന്റർപ്രൈസ് സിസ്റ്റംസ്, ബഹിരാകാശം, ഇൻഡസ്ട്രി 4.0, സെക്യൂരിറ്റി, ഫിൻടെക്, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ വീഡിയോ കോൺഫറൻസിംഗിൽ പങ്കെടുക്കും.
സുസ്ഥിര വികസം, പ്രാദേശികം മുതൽ ആഗോളം വരെ, ഭാവിയുടെ സാങ്കേതിക വിദ്യ എന്നിങ്ങനെയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി 150ഓളം വരുന്ന സ്റ്റാർട്ടപ്പുകളെ ആറ് വർക്കിംഗ് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനും, ദേശീയ ആവശ്യങ്ങൾ നിറവേറ്റാനും, സ്റ്റാർട്ടപ്പുകൾ എങ്ങിനെ ഉപകരിക്കുമെന്ന് മനസ്സിലാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യയുടെ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകാനുള്ള സ്റ്റാർട്ടപ്പുകളുടെ സാധ്യതകളിൽ വിശ്വസിക്കുന്നതായും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. അതേസമയം സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി രാജ്യത്ത് കേന്ദ്ര സർക്കാർ അക്ഷീണം പ്രവർത്തിക്കുകയാണ്. ഇത് രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുകയും രാജ്യത്ത് യൂണികോണുകളുടെ അമ്പരപ്പിക്കുന്ന വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…