തിരുവനന്തപുരം:അമേരിക്കയിലേയ്ക്ക് പറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Went To USA). ഇന്ന് പുലർച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും, പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷുമാണ് അദ്ദേഹത്തിനൊപ്പമുള്ളത്.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രി വിമാനം കയറിയത്. മയോ ക്ലിനിക്കിൽ മൂന്നാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ചികിത്സക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്‌ക്ക് പുറപ്പെട്ടത്. ഈ മാസം 29 വരെയാണ് ചികിത്സ. എന്നാൽ അദ്ദേഹത്തിന്റെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ലെന്നാണ് വിവരം.
ഇനി നടക്കാൻ പോകുന്ന ക്യാബിനറ്റ് യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. അതേസമയം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്ന വിവരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ അറിയിച്ചിരുന്നു. സർക്കാർ ചെലവിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്. ഇതിന് മുൻപ് 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…