തെരെഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമെന്ന് ടൈംസ് നൗ അഭിപ്രായ സർവ്വേ. അഞ്ചിൽ പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളിലും ബിജെപി യാണ് ഭരണകക്ഷി. നാലിടത്തും ബിജെപി ഭരണം നിലനിർത്തുമെന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അനായാസ ജയം നേടും. സമാജ്‌വാദി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. പഞ്ചാബിൽ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. തെരെഞ്ഞെടുപ്പിനു ശേഷം രൂപീകരിക്കുന്ന രാഷ്ട്രീയ സഖ്യങ്ങൾ അവിടെ നിർണ്ണായകമാകും. മണിപ്പുരിൽ ബിജെപി ഭരണം നിലനിർത്തും. ഗോവയിലെ ബിജെപി സർക്കാർ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും കോൺഗ്രസിന്റെ തകർച്ച ബിജെപി വിജയം അനായാസമാക്കും.
എല്ലായിടത്തും കോൺഗ്രസിന്റെ ദയനീയ പരാജയമാണ് സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നത്.

