Saturday, May 18, 2024
spot_img

കെ.ഇ.ഇസ്മായിലിനും സി.ദിവാകരനും പരോക്ഷ മറുപടിയുമായി കാനം രാജേന്ദ്രൻ ;സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തെറ്റായ വാർത്തകൾ വരുന്നുണ്ടെന്നും കാന൦

തിരുവനന്തപുരം :സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ കെ.ഇ.ഇസ്മായിലിനും സി.ദിവാകരനും പരോക്ഷ മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ വരുന്നുണ്ടെന്നും ആരൊക്കെയാണ് അതു സംഭാവന ചെയ്യുന്നതെന്ന് ഇപ്പോൾ വിശദീകരിക്കുന്നില്ലെന്നും കാനം പറഞ്ഞു.

കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്, പാർട്ടി ജനറൽ സെക്രട്ടറിക്കു പകരം കാനം രാജേന്ദ്രനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്.

ചർച്ചകൾ സ്വാഭാവികമായും പാർട്ടിയിൽ നടക്കും. പക്ഷേ, തീരുമാനമെടുത്താൽ സിപിഐ അടിമുതൽ മുടിവരെ ഒറ്റക്കെട്ടായി നിൽക്കും, രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങളെക്കാൾ വലുതല്ല സമ്മേളനത്തിലെ മറ്റു കാര്യങ്ങൾ. താനാണ് പാർട്ടിയിൽ സീനിയറെന്നും പാർട്ടി അംഗസംഖ്യ വർധിച്ചത് നേതൃമാറ്റത്തിനു തടസ്സമല്ലെന്നുമുള്ള സി.ദിവാകരന്റെ വിമർശനങ്ങൾക്കും കാനം മറുപടി നൽകി.

Related Articles

Latest Articles