കൊല്ലം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭരണിക്കാവ് സ്വദേശി അഷ്കര്‍ ബദറാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് കാറിന്റെ ബോണറ്റില്‍ ചാടിക്കയറി രക്ഷപ്പെട്ടത്.
അതേസമയം, കൊല്ലം പോളയത്തോട് അഞ്ചാംക്ലാസ് വിദ്യാർത്ഥിയെയും തെരുവുനായ ഓടിച്ചിട്ട് കടിച്ചു. പോളയത്തോട് സ്വദേശി ടോണി, കീർത്തി ദമ്പതികളുടെ മകൻ ഷൈൻ (10) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനായിരുന്നു സംഭവം.

