Saturday, January 3, 2026

നികുതി വർദ്ധനവിനെതിരെ സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം ഇന്ന് ; സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെതിരായ കോൺഗ്രസ് പ്രതിഷേധം ഇന്ന്. സംസ്ഥാന വ്യാപകമായി സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രദതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വെെകുന്നേരം 4 മുതല്‍ രാത്രി 8 വരെയാണ് സായാഹ്ന ജനസദസ്സുകള്‍ സംഘടിപ്പിക്കുക.

നികുതി വര്‍ദ്ധനവും ഇന്ധന സെസും, വെെദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ദ്ധനവും കേരളത്തിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്‍റെ അനിയന്ത്രിത ദുര്‍ച്ചെലവുകള്‍ കൊണ്ട് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും സമരപ്രഖ്യാപനത്തിന് ശേഷം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി ആരോപിച്ചിരുന്നു.

Related Articles

Latest Articles